ആലിയയ്ക്ക് റണ്‍ബീറിന്‍റെ സഹോദരിയുടെ സമ്മാനം കപൂര്‍ കുടുംബത്തിലേക്കുള്ള വെല്‍കം ഗിഫ്റ്റെന്ന് ആരാധകര്‍
മുംബൈ: റണ്ബീര് കപൂറും ആലിയ ഭട്ടും തമ്മിലുള്ള പ്രണയമാണ് ഇപ്പോള് ബോളിവുഡിലെ പ്രധാന ചര്ച്ച. വാര്ത്ത റണ്ബീര് സ്ഥിരീകരിച്ചതോടെ ഇരുവരുടെയും ആരാധകരും സംഭവം ഏറ്റെടുത്തു. ഇതിനിടെ ആലിയ ഇന്സ്റ്റഗ്രാമില് പോസ്റ്റ് ചെയ്ത ഫോട്ടോയും വാര്ത്തയാവുകയാണ്.
ആലിയയ്ക്ക് റണ്ബീറിന്റെ സഹോദരി റിദ്ദിമ കപൂര് സാഹ്നി സമ്മാനിച്ച ബ്രേസ്ലെറ്റിന്റെ ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. റിദ്ദിമയ്ക്ക് നന്ദി പറഞ്ഞായിരുന്നു പോസ്റ്റ്. ആലിയയയെ കപൂര് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ സമ്മാനമെന്നാണ് ആരാധകര് പറയുന്നത്. സ്വര്ണ്ണത്തില് വജ്രം പതിച്ച ബ്രേസ്ലെറ്റാണ് റിദ്ദിമ സമ്മാനിച്ചിരിക്കുന്നത്.

ആലിയയുമായി പ്രണയ ബന്ധത്തിലാണെന്ന് കഴിഞ്ഞ ദിവസം റണ്ബീര് സമ്മതിച്ചിരുന്നു. ഒരുപാട് ആകാംക്ഷയോടെയാണ് താൻ പുതിയ പ്രണയബന്ധം ആരംഭിക്കുന്നത്. ജീവിതത്തിൽ തനിക്ക് കുറച്ച് കൂടി പക്വത വന്നത് പോലെ തോന്നുന്നുണ്ട്. ബന്ധങ്ങള്ക്ക് കൂടുതല് വിശ്വാസ്യത കല്പ്പിക്കുന്നുണ്ടെന്നും ആലിയയുമായുള്ള പ്രണയബന്ധം വെളിപ്പെടുത്തി റണ്ബീര് പറഞ്ഞു.
ഏറ്റവും ഇഷ്ടപ്പെട്ട നടൻ ആരാണെന്ന ചോദ്യത്തിന് അടുത്തിടെ ആലിയ പറഞ്ഞ മറുപടി രൺബീർ കപൂർ എന്നതായിരുന്നു. എന്നാൽ ആലിയ അന്ന് പ്രണയബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നില്ല.
