മാര്‍വല്‍ സ്റ്റുഡിയയോയുടെ ബ്രഹ്മാണ്ട ചിത്രം ആവഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാറിന്‍റെ ട്രെയിലര്‍ ഇറങ്ങി. അടുത്ത വര്‍ഷം മെയ് 4ന് ആയിരിക്കും ചിത്രം ഇറങ്ങുക. മാര്‍വലിന്‍റെ സിനിമാറ്റിക്ക് യൂണിവേഴിസിലെ ഒട്ടുമിക്ക ഹീറോമാരും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രത്യേകത. ഇറങ്ങി ഇരുപത്തിനാല് മണിക്കൂര്‍ തികയും മുന്‍പേ തന്നെ മൂന്ന് കോടിയോളം വ്യൂ ആണ് ചിത്രത്തിന്‍റെ ട്രെയിലര്‍ നേടിയിരിക്കുന്നത്. 

പത്ത് വര്‍ഷത്തോളമായി മാര്‍വല്‍ ചിത്രങ്ങളില്‍ ഒളിഞ്ഞു നിന്ന തനോസ് എന്ന വില്ലന്‍റെ കടന്നുവരവാണ് ട്രെയിലറിന്‍റെ ഹൈലൈറ്റ്. ചിത്രത്തില്‍ ആയേണ്‍ മാന്‍, ക്യാപ്റ്റന്‍ അമേരിക്ക, തോര്‍, ഡോ. സ്ട്രൈഞ്ച്, ബ്ലാക്ക് പാന്തര്‍, ഹള്‍ക്ക്, സ്പൈഡര്‍മാന്‍, ഗാര്‍ഡിയന്‍സ് ഓഫ് ഗ്യാലക്സി ഇങ്ങനെ പലരും രംഗത്ത് എത്തുന്നുണ്ട്.