അല്ലു അര്‍ജ്ജുന്‍ നായകനാകുന്ന ദുവുഡ ജഗന്നാഥത്തിന്റെ ടീസറിന് വന്‍ വരവേല്‍പ്പ്. 15 മില്യണ്‍ പേരാണ് ടീസര്‍ കണ്ടത്. ടോളിവുഡില്‍ ഇത് റെക്കോര്‍ഡാണ്.

ടീസര്‍ റിലീസ് ചെയ്‍ത് 24 മണിക്കൂറിനുള്ളില്‍ 2.5 മില്യണ്‍ പേര് കണ്ടിരുന്നു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര് കാണുന്ന ടോളിവുഡ് എന്ന റെക്കോര്‍ഡും ദുവുഡ ജഗന്നാഥം സ്വന്തമാക്കി. ഏറ്റവും വേഗത്തില്‍ ഒരു മില്യണ്‍ കാണുന്ന ടോളിവുഡ് ടീസര്‍ എന്ന റെക്കോര്‍ഡും ചിത്രം സ്വന്തമാക്കി. ഹരിഷ് ശങ്കര്‍ ആണ് ദുവുഡ ജഗന്നാഥം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. പൂജ ഹെഡ്ജയാണ് നായിക.
