ചെന്നൈ: ലൈംഗികചുവയോടെ സംസാരിച്ച നൃത്താധ്യാപകനെതിരെ അമലപോള്‍ നിയമനടപടി സ്വീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. സിനിമാരംഗത്തുനിന്ന് നിരവധിയാളുകള്‍ ഇക്കാര്യത്തില്‍ അമലയ്ക്ക് സപ്പോര്‍ട്ടുമായെത്തി. തമിഴ് താരസംഘടനയുടെ ജനറല്‍ സെക്രട്ടറി വിശാലാണ് നടിയ്ക്ക് വലിയ പിന്തുണനല്‍കിയത്. അമലയുടെ ധൈര്യത്തെ അഭിനന്ദിച്ചു കൊണ്ട് വിശാല്‍ ട്വീറ്റ് ചെയ്തിരുന്നു.

Scroll to load tweet…

ഇപ്പോഴിതാ വിശാലിനും തന്നെ പിന്തുണച്ചവര്‍ക്കും മറുപടി ട്വീറ്റുമായി രംഗത്തു വന്നിരിക്കുകയാണ് അമലപോള്‍. എന്നോടൊപ്പം നിന്നതിന് വിശാലിന് നന്ദി. ഈ പോരാട്ടത്തില്‍ നിന്ന് ഞാന്‍ പിന്മാറില്ലെന്ന് ഉറപ്പു വരുത്തിയതിന് . ഇതെല്ലാ സ്ത്രീകളുടെയും കടമയാണെന്ന് ഞാന്‍ കരുതുന്നു. ഇത്തരം സംഭവങ്ങള്‍ വിട്ടു കളയരുത്.

നമുക്കുവേണ്ടി നാം തന്നെ ഉര്‍ത്തെഴുന്നേല്‍ക്കണം. എന്നെ ഒരു മാംസകഷണം പോലെ കച്ചവടം ചെയ്യാനൊരുങ്ങിയാണ് അയാള്‍ വന്നത്. ആ ചങ്കൂറ്റം കണ്ടപ്പോള്‍ എന്റെ നിയന്ത്രണം വിട്ടുപോയി . അമല ട്വിറ്ററില്‍ കുറിച്ചു.