അങ്കമാലീസ് ഡയറിയില്‍ പോലീസ് സ്‌റ്റേഷന്‍ രംഗങ്ങളിലെ 'മോസ്റ്റ് വാണ്ടഡ് ' ലിസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത ഷൈനയുടെ ചിത്രമാണ്. ഒരു മാവോയിസ്റ്റ് നേതാവിന്റെ ചിത്രം സിനിമയിലെ കഥാപാത്രങ്ങളായ ഗുണ്ടകള്‍ക്കൊപ്പം 'ഇവരെ സൂക്ഷിക്കുക' എന്ന തലക്കെട്ടില്‍ നല്‍കിയത് കേവലം യാദൃശ്ചികതയായി കാണാനാവില്ലെന്നും അണിയറപ്രവര്‍ത്തകരുടെ സാമൂഹികകാഴ്ചപ്പാടാണ് ഇത് വ്യക്തമാക്കുന്നതെന്നും ആമി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

സിനിമയിലെ ഈ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ അഭിഭാഷകന്‍ വഴി നോട്ടീസ് അയക്കാന്‍ ഷൈന ആവശ്യപ്പെട്ടിട്ടുണ്ടെന്നും നീക്കം ചെയ്യാത്തപക്ഷം ഈ മാസം 30ന് വയനാട് കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ആമി പറയുന്നു. അഡ്വ. ലൈജു വഴി വക്കീല്‍ നോട്ടീസ് അയക്കാന്‍ ഷൈന ആവിശ്യപ്പെട്ടിട്ടുണ്ട്. നീക്കം ചെയ്തില്ലെങ്കില്‍ ക്രിമിനല് ഡിഫാമേഷനുമായി മുന്നോട്ടു പോകുമെന്നാണ് ആമി വ്യക്തമാക്കുന്നത്.