Asianet News MalayalamAsianet News Malayalam

പുല്‍വാമയിലെ ഭീകരാക്രമണം: ജവാൻമാരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് അമിതാഭ് ബച്ചൻ

ജമ്മുകശ്മീരിലെ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാൻമാരുടെ കുടുംബത്തിന് സഹായവാഗ്ദാനവുമായി അമിതാഭ് ബച്ചൻ. ജവാൻമാരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കാനാണ് ആലോചിക്കുന്നത് എന്ന് അമിതാഭ് ബച്ചന്റെ വക്താവ് പറയുന്നു.

Amitabh Bachan donates Rs 5 lakh each to families of Pulwama attack martyrs
Author
Mumbai, First Published Feb 16, 2019, 5:22 PM IST

ജമ്മുകശ്മീരിലെ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാൻമാരുടെ കുടുംബത്തിന് സഹായവാഗ്ദാനവുമായി അമിതാഭ് ബച്ചൻ. ജവാൻമാരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കാനാണ് ആലോചിക്കുന്നത് എന്ന് അമിതാഭ് ബച്ചന്റെ വക്താവ് പറയുന്നു.

ജവാൻമാരുടെ വിവരം ശേഖരിക്കാനും എങ്ങനെ സാമ്പത്തികസഹായം വിതരണം ചെയ്യാനാകും എന്നും അറിയാൻ അമിതാഭ് ബച്ചൻ സര്‍ക്കാര്‍ വകുപ്പുകളുടെ സഹായം തേടിയിട്ടുണ്ട്. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ജെയ്ഷെ മുഹമ്മദിന്റെ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാൻമാരായിരുന്നു കൊല്ലപ്പെട്ടത്.

Follow Us:
Download App:
  • android
  • ios