പിങ്ക് എന്ന ചിത്രം വലിയ പ്രേക്ഷക നിരൂപക പ്രശംസ പിടിച്ചുപറ്റുകയാണ്. സ്ത്രീകള്‍ക്കെതിരായ ആക്രമണത്തിന്‍റെ കഥയും അതിന്‍റെ നിയമവശങ്ങളും സാമൂഹിക പ്രശ്നങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. അനിരുദ്ധ് റായ് ചൗധരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ അമിതാഭ് ബച്ചനും, തപ്സിയും എത്തുന്നു. ബലാത്സംഗം ചെയ്യപ്പെട്ടപോലെ എന്നാണ് തപ്സി ചിത്രത്തിലെ ഒരു രംഗത്തെക്കുറിച്ച് പറഞ്ഞത്.

തപ്‌സി പറയുന്നു, 'പിങ്ക്' എന്ന ഹിന്ദി പടത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. ഈ പടത്തില്‍ ബലാത്സംഗത്തിന് ഇരയായ ഒരു യുവതിയായി ഞാന്‍ അഭിനയിക്കുന്നു. ഈ രംഗത്ത് അഭിനയിച്ചപ്പോള്‍ യഥാര്‍ത്ഥ ബലാത്സംഗം ചെയ്യപ്പെടുന്ന പെണ്ണുങ്ങള്‍ എത്രമാത്രം ക്രൂരത അനുഭവിക്കുന്നു എന്ന് ഞാന്‍ മനസിലാക്കി. 

അന്നു രാത്രി ഒരുപോള കണ്ണടയ്ക്കാന്‍ എനിക്കു കഴിഞ്ഞില്ല. എന്നെ ബലാത്സംഗം ചെയ്യുന്ന രംഗം ചിത്രീകരിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ വിതുമ്പിപ്പോവുകയാണുണ്ടായത്. ഉടനെ സംവിധായകനും മറ്റും വന്നിട്ട് ഇത് അഭിനയമാണ്, വിഷമിക്കേണ്ട എന്നു പറഞ്ഞ് സാന്ത്വനിപ്പിക്കുകയുണ്ടായി. 

സ്ത്രീകളെ ബഹുമാനിക്കണം. 'പിങ്ക്' സിനിമ കാണുന്നവര്‍ ബലാത്സംഗത്തിന് പാത്രീഭവിച്ച ഒരു പെണ്ണിന്റെ ദയനീയാവസ്ഥ മനസ്സിലാക്കും. ഈ സിനിമ മൂലം 80 ശതമാനം ബലാത്സംഗങ്ങള്‍ കുറഞ്ഞുകിട്ടുമെന്ന് തപ്‌സി പ്രത്യാശ പ്രകടിപ്പിച്ചു. പക്ഷേ സഹകരണ സംഗമാകാം. അത് വ്യക്തികളെ സംബന്ധിച്ചുള്ളതാണ്. തപ്‌സി കൂട്ടിച്ചേര്‍ത്തു.