യുവ നടി കൊച്ചിയില്‍ അക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധ കൂട്ടായ്മയുമായി സിനിമാ ലോകം. സിനിമാ അഭിനേതാക്കളുടെ കൂട്ടായ്മയായ അമ്മയാണ് കൊച്ചിയില്‍ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇന്നസെന്റ്, മമ്മൂട്ടി, ദിലീപ്, മഞ്ജു വാര്യര്‍, കമല്‍ തുടങ്ങിയവര്‍ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തു.

സംഭവത്തിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന: മഞ്ജു വാര്യര്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മഞ്ജു വാരിയർ. അതിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

സ്ത്രീയെ കീഴ്പ്പെടുത്തുന്നതല്ല പൗരുഷം: മമ്മൂട്ടി

സ്ത്രീയെ കീഴ്പ്പെടുത്തുന്നതല്ല പൗരുഷം, സംരക്ഷിക്കുന്നവനാണ് പുരുഷനെന്ന് മമ്മൂട്ടി പറഞ്ഞു. ആ സഹോദരി പ്രതിരോധത്തിന്റെ പ്രതീകമാണ്. ഞങ്ങളുടെ സഹോദരിക്ക് പറ്റിയ ഈ ദുരന്തത്തിൽ അവരുടെ ദുഃഖത്തിനൊപ്പം പ്രയാസത്തിനൊപ്പം ഞങ്ങൾ പങ്കുചേരുകയാണ്- മമ്മൂട്ടി പറഞ്ഞു.

ദിലീപ്