ചെന്നൈ: തെന്നിന്ത്യൻ താരസുന്ദരി എമി ജാക്സന്റെ സ്വകാര്യ ചിത്രങ്ങൾ ഇന്റർനെറ്റിൽ. സുഹൃത്തുമൊപ്പം ഭക്ഷണം കഴിക്കുന്നതുൾപ്പെടെ എമി രഹസ്യമായി സൂക്ഷിച്ചിരുന്ന ചിത്രങ്ങളാണ് ഇന്റർനെറ്റിൽ ചോർന്നത്.
യന്തിരൻ 2 വിന്റെ ഷൂട്ടിംഗിനായി താരം ലണ്ടനിലാണിപ്പോൾ. തിരിച്ചെത്തിയാൽ ഉടൻ മുംബൈ സൈബർ ക്രൈം സെല്ലിൽ പരാതി നൽകുമെന്ന് എമി വ്യക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരി ഏഴിന് ലണ്ടനിൽ നിന്നും യന്തിരൻ 2 വിന്റെ ഷൂട്ടിംഗിനായി ചെന്നൈയിൽ പോകുന്നതിനിടെ മുംബൈയിൽ ഇറങ്ങിയപ്പോഴാണ് എമിയുടെ മൊബൈൽ ഫോണ് ഹാക്ക് ചെയ്യപ്പെട്ടത്.
ചിത്രങ്ങൾ ചോർന്ന വിവരം എമി അറിഞ്ഞിരുന്നില്ല. ഇന്റർനെറ്റിൽ വന്നപ്പോഴാണ് താരവും ഇക്കാര്യം അറിഞ്ഞത്. താൻ അത് കണ്ടപ്പോൾ ശരിക്കും ഞെട്ടി എന്നാണ് എമി പറഞ്ഞത്.
