എങ്കെയും എപ്പോതും എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ജോടിയായിരുന്നു അ‍ഞ്ജലിയും ജെയ്‍യും. ആ സിനിമ ഹിറ്റായതിനു പിന്നാലെ ഇരുവരും പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ പിന്നീട് ഇവര്‍ പ്രണയ വാര്‍ത്ത നിഷേധിക്കുകയും ചെയ്‍തു. വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്ന് അഞ്ജലി വിവാദത്തില്‍ പെടുകയും ചെയ്‍തു. ഇപ്പോള്‍ അഞ്ജലിയും ജെയ്‍യും വീണ്ടും അടുക്കുന്നുവെന്നാണ് കോളിവുഡിലെ പാപ്പരാസികള്‍ പറയുന്നത്.

അടുത്തിടെ അഞ്ജലിക്ക് ജെയ് ട്വിറ്ററില്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു. ഇത് തന്റെ ഏറ്റവും സന്തോഷകരമായ പിറന്നാള്‍ ആണെന്നും എപ്പോഴും എനിക്കായി നീ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുമെന്നുമായിരുന്നു അ‍ഞ്ജലിയുടെ മറുപടി. ഇതാണ് ഇവര്‍ വീണ്ടും പ്രണയത്തിലാണെന്ന് ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്ത വരാന്‍ കാരണം. മാത്രമല്ല ഇരുവരും വീണ്ടും വെള്ളിത്തിരയിലും ഒന്നിക്കുകയുമാണ്. സിനിഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും അഭിനയിക്കുന്നത്. ഒരു ഹൊറര്‍ ചിത്രമായിരിക്കും ഇത്. അഞ്ജലി ഐടി പ്രൊഫഷണലായിട്ടാണ് അഭിനയിക്കുന്നത്.