ചെറിയ ഒരിടവേളയ്‍ക്കു ശേഷം ആന്‍ അഗസ്റ്റിന്‍ വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്നു. സോളോ എന്ന സിനിമയിലാണ് ആന്‍ അഗസ്റ്റിന്‍ അഭിനയിക്കുന്നത്. അഞ്ച് പ്രധാന സ്ത്രീകഥാപാത്രങ്ങളാണ് സിനിമയിലുണ്ടാകുക. ഇതില്‍ ഒരു കഥാപാത്രത്തെയാണ് ആന്‍ അഗസ്റ്റിന്‍ അവതരിപ്പിക്കുക.


ദുല്‍ഖര്‍ ആണ്  സോളോയിലെ നായകന്‍. ബിജോയ് നമ്പ്യാര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളത്തിലും തമിഴിലുമായിട്ടാണ് സോളോ ഒരുക്കുന്നത്.