നടി അന്‍സിബ വിവാഹിതയായി എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരമുണ്ടായിരുന്നു. ഷോര്‍ട് ഫിലിമിലെ വിവാഹ ഫോട്ടോ ഉപയോഗിച്ച് അന്‍സിബയുടെ വിവാഹം കഴിഞ്ഞെന്ന തരത്തില്‍ നിരവധി പോസ്റ്റുകളാണ് ഫേസ്ബുക്കില്‍ വന്നത്. വിവാഹവാര്‍ത്തയോട് പ്രതികരണവുമായി അന്‍സിബ തന്നെ ഒടുവില്‍ രംഗത്ത് എത്തി.

 തന്റെ വിവാഹമിതുവരെ കഴിഞ്ഞിട്ടില്ലെന്നും ഷോര്‍ട് ഫിലിമിലെ ചിത്രം ഉപയോഗിച്ചത് നിങ്ങള്‍ക്കെങ്ങിനെയാണ് എന്റെ വിവാഹം കഴിഞ്ഞെന്ന പോസ്റ്റിടാന്‍ കഴിഞ്ഞതെന്നും അന്‍സിബ ഫേസ്ബുക്കിലൂടെ ചോദിച്ചു.