ഉറുമ്പ് മനുഷ്യന്റെ കഥയുമായി ആന്റ്മാൻ വീണ്ടും എത്തുന്നു. 2015 ൽ പുറത്തിറങ്ങിയ ആന്റ്മാന്റെ രണ്ടാം ഭാഗമാണ് അണിയറയിൽ ഒരുങ്ങുന്നത്.
ശത്രുവിനെ അതിമാനുഷ കരുത്ത് കൊണ്ട് പോരാടുന്ന നായകൻമാർ ലോകമെമ്പാടും ആവേശം തന്നെയാണ്. അത്തരം കഥാപാത്രങ്ങൾക്കും സിനിമകൾക്കുംപ്രേക്ഷകരും നിരവധിയുണ്ട്. ബാറ്റ്മാൻ, സൂപ്പർമാൻ, സ്‍പൈഡർമാൻ സീരീസുകൾക്ക് പിന്നാലെ ആന്റ്മാന്റെയും രണ്ടാം ഭാഗം എത്തുകയാണ്. ആന്റ്മാൻ ആൻഡ് ദ വാസ്‍പ്.
പോൾ റാഡാണ് ചിത്രത്തിൽ ആന്റ്മാൻ ആയി വേഷമിടുന്നത്. 178 മില്യൺ ഡോളറായിരുന്നു ആദ്യഭാഗം ബോക്സ്ഓഫീസിൽ നേടിയത്. പെയ്ടൻ റീഡ് തന്നെയാണ് ആന്റ്മാന്റെ രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ചിത്രം ഈ വർഷം ജൂലൈയിൽ തീയേറ്ററിലെത്തും.
