ലൂസിഫര്‍ സിനിമയെ കുറിച്ചുള്ള വ്യാജപ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ഫേസ്ബുക്കിലാണ് ആന്റണി പെരുമ്പാവൂറിന്റെ പ്രതികരണം.

ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ടവരേ,
ആശീർവാദ് സിനിമാസിന്റെ സ്വപ്ന സംരംഭം എന്ന നിലയിൽ ഞാൻ കാണുന്ന ഒരു പ്രൊജക്റ്റാണ് മുരളി ഗോപി എഴുതി, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലാൽ സാർ ചിത്രമായ 'ലൂസിഫർ'. ഈ പ്രൊജക്റ്റ് ഉപേക്ഷിച്ചെന്നും മറ്റുമുള്ള അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്ന ഒരു ഓൺലൈൻ സൈറ്റ് എന്റെ ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് ഈ പോസ്റ്റ്. വസ്തുതാ വിരുദ്ധമായ 'വാർത്ത'യും പച്ചക്കളവും കൈകോർക്കുന്ന കാഴ്ചയാണ് ഈ സൈറ്റിൽ ഞാൻ കണ്ടത്. ദയവു ചെയ്തു നിങ്ങളാരും ഇത്തരം പാഴ്പ്രചരണങ്ങളിൽ വീഴാതിരിക്കുക. 'ലൂസിഫറി'ന്റെ ഷൂട്ടിംഗ് 2017 ൽ ഉണ്ടാകും. 'ലൂസിഫർ' ഒഫീഷ്യൽ പേജ് ഉടൻ തുടങ്ങുന്നതായിരിക്കും.
സ്നേഹത്തോടെ,
ആന്റണി