അനു സിത്താരയ്‍ക്ക് കൈനിറയെ സിനിമകളാണ് ഇപ്പോള്‍. അച്ചായന്‍സ്, രാമന്റെ ഏദന്‍തോട്ടം, ക്യാപ്റ്റന്‍ തുടങ്ങി ഒട്ടേറെ സിനിമകളാണ് അനു സിത്താര നായികയായി പുറത്തിറങ്ങാനുള്ളത്. പുതിയ സിനിമാ വിശേഷങ്ങളെ കുറിച്ചും പ്രണയത്തെ കുറിച്ചും മനസ് തുറക്കുകയാണ് asianetnews.tvയുടെ ബ്രൈഡല്‍ ഉത്സവിനു വേണ്ടി നല്‍കിയ അഭിമുഖത്തില്‍ അനു സിത്താര.

ആദ്യം കിട്ടിയ ലൗവ് ലെറ്റര്‍

കല്‍പ്പറ്റ എസ് കെ എം ജെ സ്കൂളില്‍ പഠിക്കുമ്പോഴാണ് ആദ്യ പ്രണയലേഖനം കിട്ടിയത്. ഒന്നാം ക്ലാസിലാണോ മൂന്നിലാണോ എന്ന് ഓര്‍മ്മയില്ല.. ഒരു നോട്ട് ബുക്കിലെഴുതിയ പ്രണയലേഖനം തന്നത് സഹപാഠിയായിരുന്നു. പേടി കാരണം അത് അപ്പോള്‍ തന്നെ ടീച്ചര്‍ക്ക് കൊടുത്തു. പിന്നെ നല്ല കുട്ടിയായതു കൊണ്ട് നേരെ വീട്ടില്‍ വന്ന് മമ്മിയോടും പറഞ്ഞു. ഓ.. അത് സാരമില്ലെന്നായിരുന്നു മമ്മിയുടെ പ്രതികരണം.

വണ്‍ ആന്‍ഡ് ഒണ്‍ലി വിഷ്‍ണു ഏട്ടന്‍, വേറെ ആരേയും പ്രേമിക്കാന്‍ സമയമില്ല

ഒരുപാട് ആള്‍ക്കാരെ പുറകെ നടത്തിയെങ്കിലും പ്രണയം തോന്നിയത് വിഷ്‍ണു ഏട്ടനോട് മാത്രമാണ്. കല്ല്യാണം കഴിഞ്ഞതു കൊണ്ട് പറയുന്നതല്ലട്ടോ.. വിഷ്ണുവേട്ടനെ കാണുമ്പോള്‍ ഒരു പ്രണയത്തിന് വേണ്ട എല്ലാ തോന്നലുകളും വണ്ടിയും പിടിച്ചുവരുന്നില്ലേ എന്നൊരു സംശയമുണ്ടായിരുന്നു.. ആ സംശയവും മനസ്സില്‍ വെച്ച് മൂന്ന് വര്‍ഷം ഞാന്‍ വിഷ്‍ണുവേട്ടനെ പുറകെ നടത്തി. പിന്നെ കക്ഷി ഈ നടപ്പങ്ങ് നിര്‍ത്തിയാലോ എന്ന് പേടിച്ച് പിടികൊടുത്തു. ഇപ്പോ രണ്ട് വര്‍ഷമായി കല്ല്യാണം കഴിഞ്ഞിട്ട്. എങ്കിലും അന്ന് നടന്ന കണക്ക് വിഷ്‍ണുവേട്ടന്‍ ഇപ്പോഴും പറയാറുണ്ട്.

അഭിമുഖം മുഴുവനായി വായിക്കാന്‍ ക്ലിക്ക് ചെയ്യുക