അനുപം ഖേറിനെ കണ്ടാല്‍ ഡോ. മൻമോഹൻ സിംഗ് അല്ലെന്ന് ആരു പറയും!- വീഡിയോ

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ജീവിതം സിനിമയാകുകയാണ്. അനുപം ഖേര്‍ ആണ് ഡോ. മൻമോഹൻ സിംഗ് ആയി ചിത്രത്തില്‍ അഭിനയിക്കുന്നത്. ഡോ. മൻമോഹൻ സിംഗിന്റെ അതേ ലുക്കിലാണ് അനുപം ഖേര്‍ ചിത്രത്തിലുള്ളത്. കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് വ്യക്തമാക്കുന്ന ചെറിയ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍‌ എന്നാണ് സിനിമയുടെ പേര്.

പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്‍ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ് എന്ന പുസ്‍‌തകത്തെ ആസ്‍പദമാക്കിയാണ് സിനിമ. വിജയ് രത്നാകര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മൻമോഹൻ സിംഗിനു പുറമെ മറ്റൊരു പ്രധാന കഥാപാത്രം കോണ്‍ഗ്രസിന്റെ മുൻ അധ്യക്ഷ സോണിയാ ഗാന്ധിയാണ്. സോണിയാ ഗാന്ധിയായി അഭിനയിക്കുന്നത് ജര്‍മൻ നടി സുസൻ ബെര്‍‌നെര്‍ട് ആണ്.