തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളാണ് അനുപമ പാടിയത്
പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് അനുപമ പരമേശ്വരന്‍. തെലുങ്കിലും തമിഴിലുമായി കൈനിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ്. എന്നാല്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകള്‍ പാടുന്ന വീഡിയോ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. വീഡിയോ പങ്കുവച്ചതോടെ അനുപമയ്ക്ക് വിമര്‍ശനവും ട്രോളുമായി നിരവധി പേരെത്തി. ചിലര്‍ നടിയെ പുകഴ്ത്തിയും രംഗത്ത് എത്തിയിട്ടുണ്ട്.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിലൊന്നാണിത് ക്ഷമിക്കണം ഞാനൊരു പ്രൊഫഷണല്‍ ഗായികയല്ല എന്ന കുറിപ്പോടുകൂടിയാണ് നടി ഗാനം പങ്കുവച്ചത്. ആസിഫ് അലി നായകനായ ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രത്തിലെ കാര്‍മുകിലിന്‍ എന്ന ഗാനമാണ് അനുപമ പാടിയത്. ഇതോടെ ആളുകള്‍ ട്രോളുകളുമായെത്തി.
ആദ്യ പാട്ട് പാടിയതിന് പിന്നാലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തമിഴ് ഗാനം പാടുന്ന വീഡിയോയും അനുപമ ആരാധകര്‍ക്കായി പങ്കുവച്ചു. അനുപമയുടെ പാട്ടിനെ മാത്രമല്ല താരത്തിന്റെ ലുക്കിനേയും ചിലര്‍ വിമര്‍ശിച്ചു.
