കന്നഡയിലും സ്ഥാനം ഉറപ്പിച്ച് അനുപമ  

പ്രേമം എന്ന മലയാള സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അനുപമ പരമേശ്വരന്‍. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും സ്ഥാനമുറപ്പിച്ച അനുപമ കന്നടയില്‍ പുനീതിന്റെ നായികയായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. തമിഴില്‍ അനുപമ ധനുഷിനൊപ്പവും അഭിനയിച്ചിരുന്നു. 

നടനസര്‍വഭൗമ എന്നാണ് ചിത്രത്തിന്റെ പേര്. പവന്‍ വാഡയാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ചിത്രം ദസറ റിലീസായി തിയറ്ററുകളില്‍ എത്തും. ഇങ്ങനെയൊരു അവസരം കിട്ടിയതിൽ വളരെയധികം സന്തോഷമുണ്ടെന്ന് അനുപമ പറഞ്ഞു. വളരെ നല്ല കഥാപാത്രമാണ് നടനസര്‍വഭൗമയിൽ കിട്ടിയിരിക്കുന്നതെന്നും അനുപമ പറഞ്ഞു.