കാറിൽ നിന്ന് മാലിന്യം വലിച്ചെറിഞ്ഞവരെ ശാസിച്ച് നടി അനുഷ്ക ശർമ്മ വിരാട് കൊഹ്‌ലിയാണ് വീഡിയോ പുറത്ത് വിട്ടത്

മുംബെെ: കാറിൽ നിന്ന് മാലിന്യം വലിച്ചെറിഞ്ഞവരെ ശാസിച്ച് ബോളിവുഡ് നടി അനുഷ്ക ശർമ്മ. 'എന്തു കൊണ്ടാണ് നിങ്ങളിങ്ങനെ മാലിന്യം വലിച്ചെറിയുന്നത്? പ്ലാസ്റ്റിക് ഇങ്ങനെ വലിച്ചെറിയാന്‍ പാടില്ല. ഇത്തരം ഘട്ടങ്ങളില്‍ ശ്രദ്ധ വേണം.

Add Asianetnews as a Preferred SourcegooglePreferred

 മാലിന്യം കളയാന്‍ ചവറ്റുകുട്ട ഉപയോഗിക്കണമെന്ന് അനുഷ്ക പറഞ്ഞു.അനുഷ്‌കയുടെ ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് നായകനുമായ വിരാട് കൊഹ്‌ലിയാണ് വീഡിയോ പുറത്ത് വിട്ടത്. സമീപത്ത് കൂടി പോകുന്ന കാർ തടഞ്ഞ് നിർത്തി അനുഷ്ക യാത്രക്കാരെ ചോദ്യം ചെയ്യുന്നത് വീഡിയോയിൽ കാണാം.

 17 സെക്കന്‍ഡുള്ള വീഡിയോയാണ് വിരാട് പുറത്ത് വിട്ടത്. വീഡിയോ പുറത്ത് വന്നതോടെ നിരവധി പേരാണ് കൊഹ്‌ലിയേയും അനുഷ്‌കയേയും അഭിനന്ദിച്ച്‌ രംഗത്തെത്തിയത്. പലരും ഇത്തരം കാഴ്‌ച്ചകള്‍ കാണുന്നുണ്ടെങ്കിലും ചോദ്യം ചെയ്യാന്‍ ധൈര്യം കാണിക്കുന്നില്ല. മാത്രവുമല്ല, ഭൂരിപക്ഷം പേരും ഇതു തമാശയായാണു കാണുന്നത്. ഇതു നാണക്കേടാണെന്നും കൊഹ്‌ലി വീഡിയോയ്ക്കൊപ്പം ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്.