അനുഷ്‌ക ഷെട്ടിയും പ്രഭാസിയും തമ്മിലുള്ള കെമസ്ട്രി  പ്രേക്ഷകര്‍ക്ക് ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ  ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ബാഹുബലിക്ക് ശേഷമാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചത്.  

മാത്രമല്ല റാണാ ദഗുപതിയേക്കാള്‍  പ്രഭാസാണ് സെക്‌സിയാണെന്ന് അനുഷ്‌ക ഒരു അഭിമുഖത്തിനിടെ പറഞ്ഞതും ഈ അഭ്യൂഹത്തിന് ആക്കം കൂട്ടി.  എന്നാല്‍ അത് കെട്ടുകഥകള്‍ മാത്രമാണെന്ന് പ്രഭാസും പറഞ്ഞു.

 തനിക്ക് ഒരു ക്രിക്കറ്റ് താരത്തോട് പ്രണയം തോന്നിയിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അനുഷ്‌ക. മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡായിരുന്നു അനുഷ്‌കയുടെ മനസ്സില്‍ ഇടം പിടിച്ചത്.  ടൈംസ് നൗ ആണ് ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കിയത്. രാഹുല്‍ ദ്രാവിഡിനോടാണ് തനിക്ക് ആരാധന തോന്നിയിട്ടുള്ളത്.ചെറുപ്പം മുതല്‍ അദ്ദേഹത്തോട് പ്രത്യേക ഭ്രമം ഉണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ അത് പ്രണയമായി മാറിയെന്നും അനുഷ്‌ക പറഞ്ഞു.

 ക്രിക്കറ്റ്- ബോളിവുഡ് താരങ്ങള്‍ പ്രണയിച്ച് ഒരുമിച്ചവര്‍ ഉണ്ട്.  സഹീര്‍ ഖാന്‍ സാഗരിക ഗാട്‌കെയു തമ്മില്‍ ഈ ഡിസംബറില്‍ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ട്.  അനുഷ്‌ക വിരാട് കോഹ്ലിയും വിവാഹത്തിലേക്ക് നീങ്ങുകയാണ്. മുഹമ്മദ് അസ്ഹറുദ്ദീന്‍ വിവാഹം ചെയ്ത് മുന്‍ ന്ടിയുമായിരുന്നു സംഗീത ബിജാലിനെയായിണ് വിവാഹം ചെയ്തത്.