ജ്യോതികയുടെ വേഷത്തില്‍ അനുഷ്‍ക ഷെട്ടി

ജ്യോതിക നായികയായ തമിഴ് ചിത്രം നാഞ്ചിയാര്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. തമിഴില്‍ ജ്യോതിക അവതരിപ്പിച്ച നായികാകഥാപാത്രമായി തെലുങ്കില്‍ അഭിനയിക്കുക അനുഷ്‍ക ഷെട്ടിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തില്‍ പെട്ടെന്ന് ദേഷ്യം വരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥയെയായിരുന്നു ജ്യോതിക അവതരിപ്പിച്ചത്. ലൈംഗിക പീഡനക്കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥയായ കഥാപാത്രത്തെയാണ് തെലുങ്കില്‍ അനുഷ്‍ക ഷെട്ടിയും അവതരിപ്പിക്കുക. തമിഴില്‍ ബാലയായിരുന്നു ചിത്രം സംവിധാനം ചെയ്‍തിരുന്നത്. ജി വി പ്രകാശ് കുമാറും, റോക്ക്‍ലൈൻ വെങ്കടേഷും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.