രാജ്യത്തെ മുന്‍നിര നായികമാരില്‍ ഒരാളാണ് അനുഷ്‍ക ഷെട്ടി. അനുഷ്‍കയുടെ വിവാഹത്തെ കുറിച്ച് സിനിമാമാധ്യമങ്ങളില്‍ നിരവധി വാര്‍ത്ത വന്നിരുന്നു. എന്നാല്‍ താന്‍ ഇതുവരെ അനുയോജ്യനായ വരനെ കണ്ടെത്തിയിട്ടില്ലെന്ന് അനുഷ്‍ക ഷെട്ടി പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അനുയോജ്യനായ വരനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. അങ്ങനെയൊരാളെ കണ്ടെത്തിയാല്‍ വിവാഹിതയാകുന്നതിനു മുന്നേ എല്ലാവരെയും അറിയിക്കും. പെട്ടെന്ന് വിവാഹിതയാകാന്‍ കുടുംബത്തില്‍ സമ്മര്‍ദ്ദവുമില്ല- അനുഷ്‍ക ഷെട്ടി പറഞ്ഞു.

രജനികാന്തിന്റെ സിനിമകളാണ് തനിക്ക് ഏറ്റവും ഇഷ്‍ടമെന്നും അനുഷ്‍ക ഷെട്ടി പറയുന്നു. അതിനര്‍ഥം മറ്റ് നടന്‍മാരുടെ സിനിമകള്‍ ഇഷ്‍ടമല്ല എന്നതല്ല എന്നും അനുഷ്‍ക ഷെട്ടി പറഞ്ഞു.