അവധി ദിനം ചെലവഴിക്കുകയാണ് ഈ ദമ്പതികള്‍

കോഹ്ലിയും അനുഷ്‌ക ശര്‍മയും തങ്ങള്‍ക്ക് കിട്ടിയ ഒഴിവ് സമയം ചെലവഴിക്കുകയാണ്. സിനിമാ ചിത്രീകരണവും ക്രിക്കറ്റ് മത്സരങ്ങളുമായി ഇരുവരും തിരക്കിലാണെങ്കിലും ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങള്‍ അത്യാഘോഷമാക്കി മാറ്റുകയാണ്.

കോഹ്ലിയെ ചുംബിക്കുന്ന ഒരു ചിത്രമാണ് അനുഷ്‌ക ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇടയ്ക്കിടെ ഈ ദമ്പതികള്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ കോഹ്ലിയുടെ കവിളില്‍ ചുംബിക്കുന്ന ചിത്രം അനുഷ്‌ക പോസ്റ്റ് ചെയ്തത് നിമിഷങ്ങള്‍ക്കകം തന്നെ ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. സൂയി ദാഗ എന്ന തന്റെ പുതിയ ചിത്രത്തിന്റെഷൂട്ടിംഗിന് ശേഷം ചന്ദേരിയില്‍ നിന്ന് മടങ്ങിയെത്തിയതാണ് അനുഷ്‌ക. ഐ എസ് എല്‍ മത്സരം കാണാന്‍ ഗോവയിലായിരുന്നു കോഹ്ലി.