ബാഹുബലിയിലെ ദേവസേനയെ അവതരിപ്പിച്ചതോടെ ഇന്ത്യന്‍ സിനിമലോകത്ത് സ്വന്തം ഡിമാന്‍റ് ഉയര്‍ത്തിയിരിക്കുകയാണ് അനുഷ്‌ക. തെലുങ്കും തമിഴും കന്നടയും കടന്ന് ബോളിവുഡില്‍ നിന്നും അനുഷ്‌കയെ തേടി അവസരങ്ങള്‍ എത്തി. ഇതിനിടയില്‍ താരം സിനിമയില്‍ നിന്ന് അവധി എടുക്കുന്നു എന്ന് വാര്‍ത്തകള്‍. ശരീരത്തിന്റെ ഭാരം കുറയ്ക്കാനാണു താരം അവധി എടുക്കുന്നത് എന്നു പറയുന്നു. ഇഞ്ചി ഇടിപ്പഴകടി എന്ന ചിത്രത്തിനു വേണ്ടി ഭാരം കൂട്ടിയതില്‍ ഏറെ പഴികേള്‍ക്കേണ്ടി വന്നിരുന്നു അനുഷ്‌കയ്ക്ക്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇനി എന്തായാലും തടി കുറച്ചിട്ടേ ഉള്ളു എന്ന ലക്ഷ്യത്തിലാണത്രെ താരം. ഉടന്‍ വിവാഹിതയാകുമെന്നും പ്രഭാസുമായി പ്രണയത്തിലാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ 35 വസുള്ള അനുഷ്‌കയ്ക്കു വിവാഹം നടക്കാത്തത് ജാതകദോഷമുള്ളതിനാലാണെന്നും ദോഷം മാറാന്‍ ക്ഷേത്ര ദര്‍ശനം നടത്തിവരിയാണ് താരം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.