ബാഹുബലിക്കുശേഷം തെന്നിന്ത്യന്‍ സുന്ദരി അനുഷ്ക ഷെട്ടി നായികയായി എത്തുന്ന ത്രില്ലര്‍ സിനിമ ഭാഗമതിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു മിനിറ്റ് 51 സെക്കന്‍റ് ദൈര്‍ഘ്യമുളള ട്രെയിലര്‍ അതിശയിപ്പിക്കുന്നതാണ്. അനുഷ്കയുടെ വ്യത്യസ്ത ഭാവങ്ങളാണ് ട്രെയിലറിലെ സവിശേഷത.
ഉണ്ണി മുകുന്ദന്‍,ജയറാം, ആശ ശരത് എന്നിവരും ട്രെയിലറിലുണ്ട്. തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജി.അശോഖ് ആണ്. ദേവസേനയ്ക്ക് ശേഷമുളള അനുഷ്കയുടെ ശക്തമായ കഥാപാത്രമാണ് ഭാഗമതിയിലേത്.
