ഓട്ടര്‍ഷ'യുടെ മേക്കിംഗ് വീഡിയോ
സുജിത്ത് വാസുദേവ് സംവിധാനം ചെയ്യുന്ന ഓട്ടര്ഷയുടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു.അനുശ്രീ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തില് ഓട്ടോറിക്ഷയില് വച്ച് ചിത്രീകരിക്കുന്ന രംഗങ്ങളുടെ മേക്കിംഗ് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷത്തിലാണ് ചിത്രത്തില് അനുശ്രീ അഭിനയിക്കുന്നത്.
ചിത്രത്തിനായി താരം ഓട്ടോ ഓടിക്കാന് പഠിക്കുന്ന വീഡിയോ സോഷ്യല് മീഡിയയില് വൈറലായിരുന്നു. അനുശ്രീയ്ക്ക് പുറമെ സിനിമയില് അഭിനയിക്കുന്നതെല്ലാം പുതുമുഖങ്ങളാണ്. ജയരാജ് മിത്രയുടേതാണ് തിരക്കഥ.
