കാര്‍ബണ്‍ കോപ്പി പോലെ ആരാധ്യയും എെശ്വര്യയും; പുതിയ ചിത്രം തരംഗമാകുന്നു

First Published 27, Mar 2018, 9:20 AM IST
aradhya bachchan new film
Highlights

അമിതാഭ് ബച്ചനാണ് ബ്ലോഗിലൂടെ ഇക്കാര്യം അറിയിച്ചത്

പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ് ഐശ്വര്യ ബച്ചനും ആരാധ്യയും.  ഇപ്പോഴിതാ ആരാധ്യയുടെ പുതിയ ചിത്രം തരംഗമാകുകയാണ്. അമിതാഭ് ബച്ചന്‍ തന്നെയാണ് കൊച്ചുമകളുടെ ഏറ്റവും പുതിയ ചിത്രം തന്റെ ബ്ലോഗിലൂടെ പുറത്ത് വിട്ടത്.  

വെള്ള ഉടുപ്പ് ധരിച്ച് നിഷ്‌കളങ്കമായി ഇരിക്കുന്ന ആരാധ്യയുടെ ചിത്രമാണ് പുറത്ത് വിട്ടത്. മുത്തശ്ശന്‍ അഭിനയിച്ച പുതിയ പരസ്യം തനിക്ക് വളരെ ഇഷ്ടപ്പെട്ടു എന്ന ആരാധ്യ പറഞ്ഞതായും ബിഗ്ബി ചിത്രത്തിനൊപ്പം കുറിച്ചു.

എന്നാല്‍ ആരാധ്യയുടെ ഇപ്പോഴത്തെ ചിത്രവും അമ്മ ഐശ്വര്യ റായിയുടെ ചെറുപ്പക്കാലത്തുള്ള ചിത്രവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

 ബച്ചന്‍ കുടുംബത്തിലെ പുതിയ താരമാണ് ആരാധ്യയിപ്പോള്‍. കുഞ്ഞ് ആരാധ്യ എവിടെ പോയാലും എപ്പോഴും ക്യാമറ കണ്ണുകള്‍ പിന്തുടരാറുണ്ട്.
 

loader