ടാറ്റു കുത്തുന്ന വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ച് നടി അര്‍ച്ചന കവി. സ്വന്തമായി ആരംഭിച്ച യുട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ട വീഡിയോ നിരവധി പേരാണ് കണ്ടിരിക്കുന്നത്.

പുരികം ത്രൈഡ് ചെയ്യുന്ന വേദനയേ ടാറ്റുവിനുള്ളുവെന്നാണ് അര്‍ച്ചന പറയുന്നത്. ടാറ്റുവിനെക്കുറിച്ച് പലരും പറഞ്ഞ് പേടിപ്പിച്ചിരുന്നുവെന്നും അര്‍ച്ചന കവി വീഡിയോയില്‍ പറയുന്നു. ഭര്‍ത്താവ് അബീഷും അർച്ചനയുടെ ടാറ്റു വീഡിയോയില്‍ ഉണ്ട്. കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു അർച്ചനയുടെയും അബീഷിന്റെയും വിവാഹം. വിവാഹശേഷം അര്‍ച്ചന കവി സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. അബീഷും ഗായകന്‍, നടന്‍ എന്ന നിലകളില്‍ ശ്രദ്ധിക്കപ്പെട്ട ആളാണ്.