ദൈവത്തിന്‍റെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കും കൊലപാതത്തിനും എതിരെ മോഹന്‍ലാലിന്‍റെ ബ്ലോഗ്. ദൈവത്തിന് ഒരു കത്ത്-മരണം ഒരു കല എന്ന തലക്കെട്ടിലാണ് മോഹന്‍ലാലിന്‍റെ ബ്ലോഗ് പോസ്റ്റ്. ലോകമെങ്ങും വര്‍ദ്ധിച്ചുവരുന്ന ഭീകരവാദവും അതിന് ഇരയായി മരിക്കേണ്ടി വരുന്ന ആയിരങ്ങളുടെ വേദനയുമാണ് പുതിയ പോസ്റ്റില്‍ താരം പങ്കുവയ്ക്കുന്നത്.
ബാഗ്ദാദിലും മദീനയിലും ഫ്രാന്‍സിലെ നീസിലും കശ്മീരിലും മരിച്ചുവീണവര്‍ ആയുസൊടുങ്ങി മരിച്ചതല്ല. മറിച്ച് ഏതൊക്കെയോ മനോരോഗികള്‍ മതത്തിന്റെയും ദൈവത്തിന്റെയും പേര് പറഞ്ഞ് അവരെ കൊല്ലുകയായിരുന്നെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കൊല്ലുന്നതും കൊല്ലപ്പെടുന്നതും ദൈവത്തിന്റെ മക്കള്‍ തന്നെയാണ്. ഈ മരണക്കൊയ്ത്തിന് നടുവില്‍ ഇരിക്കുമ്പേള്‍ മരണം എന്ന മഹാകലയെ എത്രമാത്രം വികലമായാണ് മനുഷ്യര്‍ നടപ്പിലാക്കുന്നതെന്ന് ഓര്‍ത്ത് പോയെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
