'ഇപ്പോള്‍ ആര്‍ക്കും അവള്‍ക്കൊപ്പം നില്‍ക്കണ്ട. അവള്‍ക്കൊപ്പം എന്ന ക്യാമ്പെയ്‌നുമില്ല.'
സമീപകാലത്തെ സ്ത്രീപീഡന പരാതികളിലെ പൊലീസ് അനാസ്ഥയെ വിമര്‍ശിച്ച് സംവിധായകന്‍ മുരളി ഗോപി. നടി അക്രമിക്കപ്പെട്ട കേസിലെ പൊലീസ് നടപടിയുമായി താരതമ്യം ചെയ്തുകൊണ്ടാണ് ആ കേസിന്റെ കാര്യം നേരിട്ട് പറയാതെ അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇപ്പോള്‍ ആര്‍ക്കും 'അവള്‍ക്കൊപ്പം' നില്‍ക്കേണ്ടെന്നും പീഡനം ആസൂത്രണം ചെയ്തുവെന്ന് കുറ്റവാളി ആരോപിച്ച ആളിനെപ്പോലും തെളിവില്ലാതെ അറസറ്റ് ചെയ്യാന്‍ വീര്യം കാണിച്ച പൊലീസും സര്‍ക്കാരും മൗനവ്രതത്തിലാണെന്നും അരുണ്‍ ഗോപി.
അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ്
'ഇപ്പോള്‍ ആര്‍ക്കും അവള്‍ക്കൊപ്പം നില്‍ക്കണ്ട. അവള്‍ക്കൊപ്പം എന്ന ക്യാമ്പെയ്‌നുമില്ല. പീഡിപ്പിച്ചവനെയല്ല ആസൂത്രണം ചെയ്തു എന്ന് ക്രിമിനല്‍ ആരോപിച്ച ആളിനെപ്പോലും ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്യാന്‍ വീര്യം കാണിച്ച പൊലീസും ഗവണ്‍മെന്റും മൗനവ്രതത്തില്‍. എത്ര മനോഹരം!! എന്നും ഇപ്പോഴും ഇരയാക്കപ്പെടുന്നവര്‍ക്കൊപ്പം.'
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതിയിലും ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരായുള്ള ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയിലുമുള്ള സര്‍ക്കാരിന്റെയും പൊലീസിന്റെ നിഷ്‌ക്രിയത്വത്തെയാണ് ദിലീപ് കേസുമായി ബന്ധിപ്പിച്ച് അരുണ്‍ ഗോപി വിമര്‍ശിക്കുന്നത്. നടി അക്രമിക്കപ്പെട്ട കേസന്വേഷണം അതിന്റെ മൂര്‍ധന്യതയില്‍ നില്‍ക്കുന്ന സമയത്താണ് അരുണ്‍ ഗോപിയുടെ ആദ്യചിത്രമായ, ദിലീപ് നായകനായ രാമലീല തീയേറ്ററുകളില്‍ എത്തുന്നത്.
