ആസിഫ് അലിയെ നായകനാക്കി അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന 'കാറ്റിന്റെ' ഷൂട്ടിംഗ് തുടങ്ങി. പി പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി മകന്‍ അനന്തപത്മനാഭനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. (സിനിമയുടെ പൂജയുടെ ഫോട്ടോകള്‍ കാണാന്‍ ക്ലിക്ക് ചെയ്യുക)

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നേരത്തെ asianetnews.tvയുടെ ഫേസ്ബുക്ക് ലൈവിലൂടെയാണ് അരുണ്‍ കുമാര്‍ അരവിന്ദ് പുതിയ സിനിമ പ്രഖ്യാപിച്ചത്. ആസിഫ് അലിക്ക് പുറമേ മുരളീ ഗോപിയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ദീപക് ദേവാണ് സംഗീതസംവിധായകന്‍. ഒരു പ്രതികാരകഥയായിരിക്കും സിനിമയുടെ പ്രമേയം.