അന്തരിച്ച ചലച്ചിത്രകാരന്‍ പത്മരാജന്‍റെ കഥാപാത്രങ്ങളെ അണിനിരത്തി അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാറ്റ് ഒക്ടോബര്‍ അ‍ഞ്ചിന് തിയറ്ററുകളിലെത്തും. സംവിധായകന്‍ അരുണ്‍കുമാര്‍ അരവിന്ദ് ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കാറ്റിനെ കുറിച്ച് സംവിധായകന് പറയാനുള്ളത് കാണാം.

പത്മരാജന്‍റെ മകന്‍ അനന്തപത്മനാഭന്‍ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ മുരളി ഗോപി, ആസിഫലി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ദീപക് ദേവ് ഈണമൊരുക്കുന്നു. പ്രശാന്ത് രവീന്ദ്രനാണ് ക്യാമറ. കര്‍മ്മയുഗ് ഫിലിംസിന്‍റെ ബാനറില്‍ അരുണ്‍കുമാര്‍ അരവിന്ദ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നേരത്തെ asianetnews.tvയുടെ ഫേസ്ബുക്ക് ലൈവിലൂടെയാണ് അരുണ്‍ കുമാര്‍ അരവിന്ദ് പുതിയ സിനിമ പ്രഖ്യാപിച്ചത്. കോക്‌ടെയില്‍, ഈ അടുത്തകാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വണ്‍ ബൈ ടു എന്നിവയാണ് അരുണ്‍ കുമാര്‍ അരവിന്ദ് ഇതിനു മുമ്പ് സംവിധാനം ചെയ്ത സിനിമകള്‍.