ജൂൺ 27ന് ആയിരുന്നു ഗിരി കൃഷ്ണ കമല്‍ സംവിധാനം ചെയ്ത സാരി ഒടിടി സ്ട്രീമിംഗ് ആരംഭിച്ചത്. ലയൺസ്ഗേറ്റ് പ്ലേ എന്ന പ്ലാറ്റ് ഫോമിലൂടെ ആയിരുന്നു സ്ട്രീമിംഗ്.
മലയാളിയായ ശ്രീലക്ഷ്മി സതീഷിനെ നായികയാക്കി രാം ഗോപാൽ വർമ്മ അവതരിപ്പിച്ച ചിത്രമായിരുന്നു 'സാരി'. ഫെബ്രുവരി 8 ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. റിലീസ് ചെയ്ത്അഞ്ച് മാസങ്ങൾക്ക് ശേഷം ചിത്രം ഒടിടിയിലും എത്തിയിരുന്നു. ഇപ്പോഴിതാ യൂട്യൂബിൽ സൗജന്യമായി ചിത്രം റിലീസ് ചെയ്തിരിക്കുകയാണ് ചിത്രത്തിന്റെ രചയിതാവ് കൂടിയായ രാം ഗോപാൽ വർമ്മ. നേരത്തെ ശ്രീലക്ഷ്മി എന്നായിരുന്നു ആരാധ്യ ദേവിയുടെ പേര്.
ജൂൺ 27ന് ആയിരുന്നു ഗിരി കൃഷ്ണ കമല്‍ സംവിധാനം ചെയ്ത സാരി ഒടിടി സ്ട്രീമിംഗ് ആരംഭിച്ചത്. ലയൺസ്ഗേറ്റ് പ്ലേ എന്ന പ്ലാറ്റ് ഫോമിലൂടെ ആയിരുന്നു സ്ട്രീമിംഗ്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലായിരുന്നു സ്ട്രീമിംഗ് ആരംഭിച്ചത്. യൂട്യൂബ് സ്ട്രീമിങ് ആരംഭിച്ചതോടെ ചിത്രത്തിനെതിരെ വലിയ രീതിയിൽ ട്രോളുകളും ഉയർന്നുവരുന്നുണ്ട്.
ഒരു സാരിക്കഥ
സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. ഫോട്ടോ ഷൂട്ടിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ആളാണ് ശ്രീലക്ഷ്മി സതീഷ്. ഇവരുടെ ഫോട്ടോസ് ശ്രദ്ധയിൽപ്പെട്ട രാം ഗോപാൽ വർമ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകുകയായിരുന്നു. പിന്നാലെ ശ്രീലക്ഷ്മി തന്റെ പേര് ആരാധ്യ ദേവി എന്നാക്കി മാറ്റുകയും ചെയ്തിരുന്നു.



