രജനീകാന്ത് നായകനായി എത്തിയ ഷങ്കർ ചിത്രം 2.0 യുടെ മീം ആണ് ആസ്ത്രേലിയൻ പൊലീസ് ട്രാഫിക് ബോധവത്കരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലെ ഡെർബി പൊലീസാണ് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് താക്കീത് നൽകുന്നത്.
തെന്നിന്ത്യയിൽ മാത്രമല്ല ലോകമെങ്ങും ആരാധകരുള്ള താരമാണ് രജനീകാന്ത്. ജപ്പാനിൽ വരെ അദ്ദേഹത്തിന് ആരാധകരുണ്ട്. രജനീകാന്ത് നായകനായി എത്തിയ ഷങ്കർ ചിത്രം 2.0 യുടെ മീം ആണ് ആസ്ത്രേലിയൻ പൊലീസ് ട്രാഫിക് ബോധവത്കരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലെ ഡെർബി പൊലീസാണ് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് താക്കീത് നൽകുന്നത്. രജനീകാന്തിന്റെ 2.0 യുടെ മീം ആണ് ഇതിനായി അവർ ഉപയോഗിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ, പ്രത്യേകിച്ച് രജനി ആരാധകർക്കിടയിൽ ഈ ട്വീറ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. അറുന്നൂറിലധികം ആളുകളാണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. 2010 ൽ പുറത്തിറങ്ങിയ യന്തിരന്റെ രണ്ടാംഭാഗമാണ് 2.0.
