കത്രീന കൈഫ് ഹോട്ട് ലുക്കില്‍ എത്തുന്ന ബാര്‍ ബാര്‍ ദേക്കോയുടെ ട്രെയിലര്‍ എത്തി. സിദ്ധാർത്ഥ് മൽഹോത്രയ്ക്കൊപ്പം ബിക്കിനി ധരിച്ചാണ് കത്രീന എത്തിയിരിക്കുന്നത്. ടൈം ട്രാവല്‍ രീതിയിലാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.



ജയ്, ദിയ എന്നീ കഥാപാത്രങ്ങളെയാണ് സിദ്ധാര്‍ത്ഥും കത്രീനയും അവതരിപ്പിക്കുന്നത്. ഇവരുടെ പ്രണയും, ജീവിതവുമാണ് കഥയില്‍ ചിത്രീകരിച്ചിരിക്കുന്നത്. നിത്യ മെഹ്‌റയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 9 ന് ചിത്രം റിലീസ് ചെയ്യും.
നേരത്തെ ചിത്രത്തിലെ പാട്ട് പുറത്തിറങ്ങിയിരുന്നു. കാലാ കഷ്മാ എന്ന ഗാനം യൂട്യൂബിൽ തരംഗമായിരുന്നു. പ്രേം ഹര്‍ദീപ് ഒരുക്കിയ ഗാനം പാടിയിരിക്കുന്നത് ബാദഷാ, അമര്‍ അര്‍ഷി എന്നിവര്‍ ചേര്‍ന്നാണ്.
