ഹൈദരാബാദ്: ബോക്‌സ് ഓഫീസിലും ചരിത്രമായി ബാഹുബലി 2. ആദ്യ ദിനം 100 കോടി നേടുമെന്ന പ്രഖ്യാപനങ്ങളെ ശരിവെച്ച് ബാഹുബലി തുടക്കമിട്ടു കഴിഞ്ഞു. ആദ്യ ദിനം ബാഹുബലി സ്വന്തമാക്കിയത് 108 കോടി രൂപ. 6500 സ്‌ക്രീനുകളിലാണ് ഇന്നലെ പ്രദര്‍ശനം നടന്നത്. ബോക്‌സ്ഓഫീസിലെ റെക്കോര്‍ഡ് ആണിത്്. ആദ്യ ദിനം 100 കോടി മറ്റൊരു ഇന്ത്യന്‍ സിനിമയും സ്വന്തമാക്കിയിട്ടില്ല. ബാഹുബലി ആദ്യ ഭാഗം ആദ്യ ദിനം സ്വന്തമാക്കിയത് 50 കോടി രൂപയായിരുന്നു. 

മലയാളമുള്‍പ്പെടെ നാലു പതിപ്പുകളിലാണ് റിലീസ്. കേരളത്തില്‍ നിന്ന് 6 കോടി രൂപയാണ് നേടിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് 14 കോടിയും കര്‍ണ്ണാടകയില്‍ നിന്ന് 10 കോടിയും ആന്ധ്ര-തെലുങ്കാന എന്നിവിടങ്ങളില്‍ നിന്ന് 45 കോടിയും ഹിന്ദിയില്‍ 35 കോടിരൂപയും സ്വന്തമാക്കിയെന്നാണ് കണക്കുകള്‍. 

റിലീസിന് മുന്‍പ് ഇന്ത്യ, യുഎസ്, യുകെ, ഗള്‍ഫ്, ആസ്‌ട്രേലിയ എന്നിവിടങ്ങളില്‍ പ്രീമിയര്‍ ഷോ നടത്തിയിരുന്നു ഇതില്‍ നിന്നും 50 കോടി നേടിയതായാണ് സൂചന.