ബാഹുലിയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ ബാഹുബലി രണ്ടു വരും മുന്നേ ബാഹുബലി വീണ്ടും റിലീസ് ചെയ്യാനുള്ള തീരുമാനത്തിലാണ് അണിയറപ്രവര്‍ത്തകര്‍.
ബാഹുബലിയുടെ ആദ്യ ഭാഗം ഏഴിനാണ് വീണ്ടും റിലീസ് ചെയ്യുക. ഹിന്ദി പതിപ്പാണ് വീണ്ടും റിലീസ് ചെയ്യുന്നത്. തമിഴിലും തെലുങ്കിലും വീണ്ടും റിലീസ് ചെയ്യാനുള്ള ആലോചനയുണ്ട്. 28നാണ് ബാഹുബലി 2: ദ കണ്‍ക്ലൂഷന്‍ റിലീസ് ചെയ്യുക. എസ് എസ് രാജമൗലി സംവിധാനം ചെയ്‍ത ചിത്രം ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും ഹിറ്റുകളില്‍ ഒന്നാണ്. പ്രഭാസ്, റാണാ, സത്യരാജ്, അനുഷ്‍ക, തമന്ന എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നത്.
