കൊച്ചി: താരങ്ങളുടെ വിവാഹ മോചന വാര്‍ത്തയില്‍ ഏറ്റവും ഒടുവിലായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് ബാലയുടെയും ഗായിക അമൃതയുടേതും. ഇരുവരുടെയും വിവാഹ മോചന ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. 

എന്നാല്‍ ഇതിനിടെ പല അഭ്യൂഹങ്ങളും ഓണ്‍ലൈന്‍ വഴി പ്രചരിക്കുന്നുണ്ട്. വിവാഹ മോചനം തെറ്റായിരുന്നെന്ന് ബാല പറഞ്ഞതായാണ് ഏറ്റവും ഒടുവില്‍ എത്തിയ വാര്‍ത്ത. എന്നാല്‍ ഇതിനെ എതിര്‍ത്ത് ബാല തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 

വിവാഹ മോചനം തെറ്റായിരുന്നെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല. ഒരു മാഗസിന് നല്‍കിയ അഭിമുഖം വളച്ചൊടിച്ചതാണത്. ആള്‍ക്കാര്‍ക്കിടയില്‍ പ്രചാരം കിട്ടാന്‍ എന്റെ സ്വകാര്യ ജീവിതം ഉപയോഗിക്കരുത്. വിവാഹ മോചനത്തിന് പിന്നില്‍ ഒരുപാട് കാര്യങ്ങളുണ്ട്. അതില്‍ ആരെയും പഴിക്കുന്നില്ല. എല്ലാവര്‍ക്കും നല്ലത് വരണമെന്നേയുള്ളുവെന്നും ബാല പറഞ്ഞു.