ബാങ്ക് ചോർ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധേയമാകുന്നു. ചംപക് ചന്ദ്രകാന്ദ് ചിപ്ലൻകർ എന്ന ബാങ്ക് കൊള്ളക്കാരനായി ഋതേഷ് ദേശ്‍മുഖാണ് ചിത്രത്തിൽ വേഷമിടുന്നത്. വിവേക് ഒബ്രോയിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. കോമഡി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം ജൂൺ 12 ന് റിലീസാകും. ആദ്യ 16 D ബോളിവുഡ് ചിത്രമെന്ന പ്രത്യേകതയും ബാങ്ക് ചോറിനുണ്ട്.