പിറന്നാള്‍ ദിനത്തില്‍ ആരാധകരെ ഭയപ്പെടുത്തി അനുഷ്കയുടെ രൂപം. ചരിത്രവിജയമായ ബാഹുബലിക്കുശേഷം അനുഷ്‌ക ഷെട്ടി നായികയാകുന്ന ചിത്രമാണ് ഭാഗ്മതി. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് അനുഷ്‌കയുടെ പിറന്നാള്‍ ദിനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

Scroll to load tweet…

ഒരു കൈ ചുവരില്‍ ആണി വച്ച് തറച്ച നിലയിലും മറുകൈയിൽ ചുറ്റികയുമേന്തി ഇതുവരെ കാണാത്ത കോലത്തിലാണ് അനുഷ്‌ക്ക പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രം ഒരുക്കുന്ന യുവി ക്രീയേഷന്‍സ് തന്നെയാണ് പോസ്റ്റര്‍ ട്വീറ്ററിലൂടെ പങ്കുവെച്ചത്. അവള്‍ വരുന്നു എന്ന അടിക്കുറിപ്പും നല്‍കിയിരുന്നു. 

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജി.അശോകാണ്. ജയറാം, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരും ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. ചിത്രം അടുത്ത വർഷം ജനുവരിയില്‍ പുറത്തിറങ്ങും. ഒരു ഹോറര്‍- കോമഡി ചിത്രമായിരിക്കും ഭാഗ്മതി എന്നാണ് കിട്ടുന്ന വിവരം.