തിരുവനന്തപുരം വഴുതക്കാട് വുമണ്‍സ് കോളേജില്‍ സംഘടിപ്പിച്ച ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിയുള്ള മുടി മുറിച്ച് നല്‍കല്‍ പരിപാടിയുടെ ഭാഗമായാണ് ഭാഗ്യലക്ഷ്മിയും മുടി മുറിച്ചത്. പരിപാടിയുടെ മുഖ്യാതിഥിയായെത്തിയാണ് ഭാഗ്യലക്ഷ്മിയും മുടി മുറിച്ചത്

തിരുവനന്തപുരം: ലോകമെങ്ങും ക്യാന്‍സറിനെതിരായ ബോധവത്കരണങ്ങളും കൂട്ടായ്മകളും ക്യാന്‍സര്‍ ദിനത്തില്‍ സംഘടിപ്പിക്കപ്പെടുകയാണ്. ക്യാന്‍സറിനോട് പൊരുതുമ്പോള്‍ രോഗിക്ക് നഷ്ടമാകുന്ന മുടിയ്ക്ക് വേണ്ടി ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും വലിയ തോതില്‍ മുടി മുറിച്ച് നല്‍കാറുണ്ട്. അത്തരത്തിലുള്ള ശ്രമങ്ങളുടെ ഭാഗമായി മാറിയിരിക്കുകയാണ് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും.

തിരുവനന്തപുരം വഴുതക്കാട് വുമണ്‍സ് കോളേജില്‍ സംഘടിപ്പിച്ച ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിയുള്ള മുടി മുറിച്ച് നല്‍കല്‍ പരിപാടിയുടെ ഭാഗമായാണ് ഭാഗ്യലക്ഷ്മിയും മുടി മുറിച്ചത്. പരിപാടിയുടെ മുഖ്യാതിഥിയായെത്തിയാണ് ഭാഗ്യലക്ഷ്മിയും മുടി മുറിച്ചത്.

മുടി മുറിച്ച് നല്‍കി മാതൃകയായ അവര്‍ ഇതിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. മുടി മുറിച്ച് നല്‍കിയ ഭാഗ്യലക്ഷ്മിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. മുടി മുറിക്കാത്തതായിരുന്നു ഭംഗി എന്ന് പറയുന്നവരോട് 'ഈ മുടി ഒരു അസുഖം വന്നാൽ തീരും, അപ്പോ സ്നേഹം പോവ്വോ' എന്ന് സ്നേഹത്തോട് ചോദിക്കുകയാണ് ഭാഗ്യലക്ഷ്മി.