ഊർമിള ഉണ്ണിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഊര്‍മിള ഉണ്ണി തന്നെയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. നടൻ ദീലീപിനെ അമ്മയിൽ തിരിച്ചെടുക്കാൻ താരം ആവശ്യപ്പെട്ടത് മുതല്‍ തുടങ്ങിയതാണ് ഊര്‍മിള വിഷയം. അപഹാസ്യമായ നിലപാടുകളുമായി സോഷ്യല്‍ മീഡിയയില്‍ ഒരു പരിഹാസ കഥാപാത്രമായി മാറിയിരിക്കുന്ന നടി ഊർമിള ഉണ്ണിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി. 

ദിലീപിനെ തിരിച്ചെടുക്കണമെന്ന് പറയാനുള്ള ധൈര്യം കാണിച്ചുവെന്ന് പറഞ്ഞതുകൊണ്ട് ഊര്‍മിള ഉണ്ണിയുടെ മകളെ ദിലീപ് നായികയാക്കുമെന്ന് കരുതേണ്ടെന്ന് ഭാഗ്യലക്ഷ്മി തുറന്നടിച്ചു. ദിലീപിനെ തിരിച്ചെടുക്കാന്‍ ഊര്‍മിള ആവശ്യപ്പെട്ടപ്പോള്‍ ഇവര്‍ക്ക് പിന്നില്‍ ആരോ ഉണ്ടെന്ന് കരുതി. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെ കൊഞ്ചിക്കുഴഞ്ഞുളള പ്രസ്താവന കേട്ടപ്പോള്‍ മനസിലായി ഇതാരും ഏയ്ത് വിട്ട അമ്പെല്ലെന്ന് - ഭാഗ്യലക്ഷ്മി പറഞ്ഞു.

"അവർ തന്നെ മാധ്യമങ്ങളോട് പറയുന്നു, ഞാനൊരു മന്ദബുദ്ധിയാണെന്ന് നിങ്ങൾ കരുതിക്കോളൂ എന്ന്. അത് ഞങ്ങൾക്കും തോന്നി. മന്ദബുദ്ധിയാണോ അതോ മന്ദബുദ്ധിയാണെന്ന് അഭിനയിക്കുകയാണോ എന്നും തോന്നി"– ഭാഗ്യലക്ഷ്മി പരിഹസിച്ചു. ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിക്കെതിരെ ഭാഗ്യലക്ഷ്മി ആഞ്ഞടിച്ചത്.