ഭാമ നായികയാകുന്ന പുതിയ ചിത്രമാണ് മറുപടി. വി എം വിനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റഹ്‍മാനാണ് ചിത്രത്തിലെ നായകന്‍.
വര്‍ഷങ്ങള്‍ക്കു മുന്പ് വടക്കേന്ത്യയിലെ ഒരു ജയിലില്‍ നടന്ന യഥാര്‍ത്ഥ സംഭവമാണ് സിനിമയില്‍ പറയുന്നത്. കഷ്ടപ്പെടേണ്ടി വന്ന ഒരു സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്. തനിക്കെതിരെയുള്ള കേസില്‍ ആരും തുണയില്ലാതെ നീതിക്കുവേണ്ടി സ്വയം പൊരുതേണ്ടി വന്ന ഒരു സ്ത്രീയുടെ ജീവിതം തുറന്നുകാട്ടുന്നതാണ് ചിത്രം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ജൂലിയാനാ അഷ്‌റഫാണ്.
ബംഗാളി നടന്‍ സുദീപ് മുഖര്‍ജിയും ചിത്രത്തിലുണ്ടാകും. കണ്ണൂരും കൊലക്കത്തയുമാണ് ലൊക്കേഷന്‍. ഭാമയുടെ ഭര്‍ത്താവിന്റെ വേഷത്തിലാണ് റഹ്‍മാന്‍ അഭിനയിക്കുന്നത്. റഫീക്ക് അഹമ്മദ് ഗാനരചന നിര്‍വഹിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീതസംവിധായകന്‍.
