കൊച്ചി: സിനിമയില്‍ തനിക്ക് സ്ഥായിയായ മിത്രങ്ങളും യത്രുക്കളും ഉണ്ടെന്നാണ് നടി ഭാവന പറയുന്നത്. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവനയുടെ തുറന്നു പറച്ചില്‍. ഒരുകാര്യം നേടുവാന്‍ ഒരാളെ കൂട്ടുപിടിക്കുക പിന്നീട് അയാളെ തള്ളിപ്പറയുക എന്ന സ്വഭാവം തനിക്കില്ല. അതിനാല്‍ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഭാവന പറയുന്നു. ചെയ്യാത്ത തെറ്റിന് മാപ്പ് പറയുന്നതിനെക്കാള്‍ ഭാവന അഹങ്കാരിയാണെന്ന് പറയുന്നതാണ് ഇഷ്ടമെന്ന് ഭാവന പറയുന്നു.

പതിനഞ്ചാം വയസിലാണു സിനിമയില്‍ വരുന്നത്. അന്നുമുതല്‍ കേള്‍ക്കുന്ന അപവാദങ്ങള്‍ക്കു കൈയും കണക്കുമില്ല. സിനിമ നടിയാണ് ആര്‍ക്കും എന്തും പറയാം. ആരും ചോദിക്കാനും പറയാനുമില്ല. എങ്കിലും സിനിമാക്കാരും മനുഷ്യരാണ് എന്നതു പലരും മറന്നു പോകുന്നു എന്നു ഭാവന പറഞ്ഞു. തന്നെക്കുറിച്ചു പ്രചരിക്കുന്ന കഥകളില്‍ അധികവും അബോര്‍ഷനെക്കുറിച്ചാണു എന്നും ഭാവന പറഞ്ഞു. 

ഞാന്‍ അമേരിക്കയില്‍ പോയി അബോര്‍ഷന്‍ ചെയ്തു. ആലുവയില്‍ പോയി അബോഷന്‍ ചെയ്തു. തൃശൂരില്‍ പോയി ചെയ്തു. ഒരു വര്‍ഷം കുറഞ്ഞതു പത്ത് അബോര്‍ഷന്‍ കഥകള്‍ എങ്കിലും പ്രചരിച്ചിരുന്നു അക്കാലത്ത്. അതുകൊണ്ടാണു എനിക്കു കൂടുതല്‍ കൂടുതല്‍ സിനിമ കിട്ടുന്നത്. ഞാന്‍ ഇപ്പോള്‍ ആ സംവിധായകന്റെ കൂടെയാണ് അങ്ങനെയുള്ള കഥകള്‍ വേറെയും. എനിക്കന്നു 16 വയസാണു എന്നു പോലും ഓര്‍ക്കാതെയായിരുന്നു ആക്രമണങ്ങളെല്ലാം. സ്വന്തം വീട്ടിലെ മക്കളെക്കുറിച്ച് ഓര്‍ത്തിരുന്നെങ്കില്‍ ഇങ്ങനെ പറയാന്‍ തോന്നുമായിരുന്നോ എന്ന ഭാവന ചോദിക്കുന്നു.