പ്രേക്ഷകരുടെ ഇഷ്ടതാരമായ ഭാവന ഇടയ്ക്കിടെ ആരാധകര്‍ക്കായി ഫോട്ടോ പങ്കുവയ്ക്കാറുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നടനും സംവിധായകനുമായ ലാലിന്റെ മകള്‍ മോണിക്കയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ മനോഹരിയായി എത്തിയ ഭാവന ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
എന്നാലിതാ ആരാധകര്‍ക്കായി ഭാവന വീണ്ടും ഫോട്ടോ പങ്കവച്ചിരിക്കുകയാണ്. നവീനും ഭാവനയും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് പങ്കുവച്ചിരിക്കുന്നത്. ഇരുവരുടെയും ഫോട്ടോ ആരാധകര്‍ മുമ്പ് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും പ്രണയാതുരമായി ഒരു ചിത്രം ആരാധകര്‍ കണ്ടിട്ടുണ്ടാവില്ല.

കന്നഡ സിനിമ നിര്‍മാതാവ് നവീനുമായി നാലുവര്‍ഷത്തെ പ്രണയത്തിലാണ് ഭാവന. നവീനുമായുള്ള ഭാവനയുടെ വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷം വളരെ രഹസ്യമായിട്ടാണ് ഭാവനയുടെ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. ഇരുവീട്ടുകാര്‍ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു.
