Asianet News MalayalamAsianet News Malayalam

പൊട്ടിക്കരഞ്ഞ് രഞ്ജിനിയും ശ്വേതയും; ബിഗ് ബോസില്‍ ആദ്യ എലിമിനേഷന്‍

  • പൊട്ടിക്കരഞ്ഞ് രഞ്ജിനിയും ശ്വേതയും; ബിഗ് ബോസില്‍ ആദ്യ എലിമിനേഷന്‍
Big boss Elimination episode Mohanlal announces his name
Author
First Published Jul 2, 2018, 11:02 AM IST

ശോകമൂകമായ ഞായറാഴ്ചയായിരുന്നു  ബിഗ് ബോസില്‍ ഇന്നലെ.  ഒരാഴ്ചയ്ക്ക് ശേഷം എട്ടാമത്തെ എപ്പിസോഡില്‍ ഒരു മത്സരാര്‍ഥി ബിഗ് ബോസില്‍ നിന്ന് പുറത്തായി. നേരത്തെ പനി ബാധിച്ച് ബിഗ് ബോസ് പുറത്താക്കിയ മനോജ് വര്‍മയ്ക്ക് പിന്നാലെയാണ് എലിമിനേഷനില്‍ ഒരാള്‍ കൂടി പുറത്തുപോയത്. എല്ലാവരോടും പെട്ടി എടുത്ത് റെഡിയായി നില്‍ക്കാന്‍ മോഹന്‍ലാല്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

Big boss Elimination episode Mohanlal announces his name

പെട്ടിയുമായി കാത്തിരുന്നവരെ തേടി മോഹന്‍ ലാല്‍ ബിഗ് ഹൗസിലെത്തി.  ഡേവിഡ് അല്ലെങ്കില്‍ അതിഥി പുറത്താകുമെന്ന് മോഹന്‍ലാല്‍ എത്തിയ ഉടന്‍ തന്നെ അറിയിച്ചിരുന്നു.  തുടര്‍ന്ന് ഡേവിഡിനും അതിഥിക്കും വേണ്ടി മത്സരാര്‍ഥികള്‍ രണ്ട് ചേരിയായി. ഡേവിഡ് കഠിനാധ്വാനിയാണെന്നായിരുന്നു രഞ്ജിനിയുടെ വാദം. അതിഥി അനാഥാലയത്തില്‍ വളര്‍ന്ന കുട്ടിയാണെന്നും അവള്‍ ബിഗ് ഹൗസില്‍ വേണമെന്നും സാബു അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ഡേവിഡന്‍റെയും അതിഥിയുടെയും അഭിപ്രായം മോഹന്‍ലാല്‍ ചോദിച്ചു. രണ്ടുപേരും പുറത്തുപോകരുതെന്നായിരുന്നു ഇരുവരും പറഞ്ഞത്. 

Big boss Elimination episode Mohanlal announces his name

അതിഥി ബിഗ് ബോസില്‍ തുടരുമെന്ന് മോഹന്‍ലാല്‍ അറിയിച്ചതോടെ ഡേവിഡിനോട് പുറത്തുപോകാന്‍ ബിഗ് ബോസ് അറിയിച്ചു. അറിയിപ്പ് വന്നതോടെ രഞ്ജിനി പൊട്ടിക്കരഞ്ഞു. തുടര്‍ന്ന് ശ്വേത മേനോനും രഞ്ജിനിയും ഡേവിഡ് ജോണിനെ കെട്ടിപ്പിടിച്ച് കരയുന്നതും കാണാമായിരുന്നു. ബാക്കിയുള്ള 14 മത്സരാര്‍ഥികളും പാട്ട് പാടിയാണ് ഡേവിഡിനെ യാത്രയാക്കിയത്.

Big boss Elimination episode Mohanlal announces his name

താന്‍ എല്ലാവരോടും പതുക്കെ അടുപ്പത്തിലാവുകയുള്ളൂവെന്നും എന്നാല്‍ അടുത്തു കഴിഞ്ഞാല്‍ ഇടിച്ചുകയറി സംസാരിക്കുമെന്നും ഡേവിഡ് പറഞ്ഞു.  ഡേവിഡ് ഒതുങ്ങിയ സ്വഭാവക്കാരനാണെന്ന മത്സരാര്‍ഥികളുടെ അഭിപ്രായവും പ്രേക്ഷകരുടെ വോട്ടിങ്ങും കണക്കിലെടുത്താണ് ഡേവിഡിനെ പുറത്താക്കിയത്. 

Follow Us:
Download App:
  • android
  • ios