സ്ത്രീവിരുദ്ധം, ബിഗ് ബോസില്‍ ശ്വേതയെ അപമാനിച്ച് അനൂപ്, സാംസ്കാരിക മാലിന്യങ്ങളെന്ന് കൗണ്ടര്‍

ബിഗ് ബോസ് മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലുമായി മലയാളികള്‍ കണ്ടും ആരാധിച്ചു പോന്ന താരങ്ങളുടെ യഥാര്‍ഥ ജീവിതങ്ങളിലൂടെയാണ് ബിഗ് ബോസ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. രസകരമായ കഥകളും കാഴ്ചകളുമായി ബിഗ് ബോസ് മുന്നോട്ടു പോകുമ്പോള്‍ വളരെ രസകരമായ ടാസ്കുകളാണ് താരങ്ങള്‍ക്ക് ബിഗ് ബോസ് നല്‍കുന്നത്. ക്യാപ്റ്റന്‍സിക്കായുള്ള ടാസ്കില്‍ ഒരു കയറില്‍ മൂന്നുപേര്‍ കൊളുത്തിനില്‍ക്കുകയാണ് ചെയ്യേണ്ടത്. 

അനൂപ് ചന്ദ്രന്‍, ശ്വേതാ മേനോന്‍, ശ്രീനിഷ് തുടങ്ങിയവരാണ് ക്യാപ്റ്റന്‍സിക്കായി ടാസ്കില്‍ ഏര്‍പ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസത്തെ കാര്യം പറഞ്ഞ് അനൂപ് ചന്ദ്രനും ശ്വേതയും തര്‍ക്കം തുടങ്ങി. കയറ് വലിച്ച് പോകാന്‍ അനൂപ് ശ്രമിച്ചെങ്കിലും ശക്തിയായി വലിച്ച് ശ്വേത സോഫയിലിരുന്നു. തുടര്‍ന്ന് എഴുന്നേറ്റ് നടക്കുന്നതിനിടെ താന്‍ ചൂടുകൊണ്ട് വിയര്‍ക്കുമ്പോള്‍ ടീ ഷര്‍ട്ട് അഴിക്കുമെന്ന് ശ്വേത പറഞ്ഞു. മലയാളികള്‍ ഇനിയൊന്നും കാണാനില്ലെന്നായിരുന്നു അനൂപ് ചന്ദ്രന്‍റെ കൗണ്ടര്‍. 

എന്നാല്‍ അനൂപ് ചന്ദ്രന്‍റെ കൗണ്ടര്‍ ശ്വേതയ്ക്ക് രസിച്ചില്ല. താന്‍ മലയാളികളെ എല്ലാ കാണിച്ചു നടക്കുകയാണെന്ന് അനൂപ് ചന്ദ്രന്‍ പറയുന്നുവെന്ന് ശ്വേത ബിഗ് ബോസിനോട് പരാതി പറഞ്ഞു. തുടര്‍ന്ന് സ്ത്രീവിരുദ്ധ പരാമര്‍ശമെന്ന് പറഞ്ഞ് രഞ്ജിനിയും ഹിമ ശങ്കറും അരിസ്റ്റോ സുരേഷുമടക്കമുള്ളവര്‍ അനൂപിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സാംസ്കാരിക മാലിന്യം എന്നാണ് അനൂപ് രഞ്ജിനിയടക്കമുള്ളവരെ വിശേഷിപ്പിച്ചത്.