ഇനിമുതല്‍ അങ്ങോട്ടും ഞാനില്ല, ഞങ്ങള്‍ തന്നെ ആയിരിക്കും. നിത്യശാന്തി നേരരുത്. അവളുറങ്ങുന്നില്ല കൂടെയുണ്ട്. വിയോഗത്തില്‍ ആശ്വാസവാക്കുകള്‍ പങ്കുവച്ചവര്‍ക്കും കണ്ണീരും ചെറുപുഞ്ചിരിയും കരുതി വച്ചവര്‍ക്കും നന്ദി- ഭാര്യ ശാന്തിയുടെ മരണത്തിന് ശേഷം കൂടെ നിന്നവര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും നന്ദി അറിയിക്കുകയാണ് സംഗീത സംവിധായകന്‍ ബിജിബാല്‍.
പ്രമുഖ നര്‍ത്തകിയായ ഭാര്യ ശാന്തിയുടെ മരണത്തില്‍ ആരും ഇനി നിത്യശാന്തി നേരരുതേ എന്നും ബിജിബാല്‍ പറയുന്നു. ശാന്തി സമാധാനമാണ് പക്ഷെ അവള്‍ ഉറങ്ങുന്നില്ല. എന്റെ മുഖത്തെ പുഞ്ചിരി നിലനിര്‍ത്തുക എന്നത് എളുപ്പമാകില്ലെന്നും ബിജിബാല്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. ബിജിബാല്‍ കൊറിയോഗ്രാഫി ചെയ്ത ശാന്തിയുടെ ഡാന്‍സ് വീഡിയോയും പോസ്റ്റിനൊപ്പം ബിജിപാല്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
രാമന്റെ ഏദന്‍ തോട്ടം എന്ന ചിത്രത്തിന് നൃത്തം ചിട്ടപ്പെടുത്തിയത് ശാന്തിയായിരുന്നു. അര്‍ധനാരീശ്വര സങ്കല്‍പ്പത്തിലായിരുന്നു ഇത്. ബിജിബാല്‍ സംഗീത സംവിധാനം നിര്‍വഹിച്ച സകലദൈവ നുതേ എന്ന് ആല്‍ബത്തിലെ ശാന്തിയുടെ നൃത്തവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നൃത്താധ്യാപികകൂടിയാണ് ശാന്തി. കഴിഞ്ഞ ആഗസ്ത് 29നാണ് മസ്തിഷ്‌കാഘാതത്തെതുടര്‍ന്ന് ശാന്തി മരണത്തിന് കീഴടങ്ങിയത്. ദയ, ദേവദത്ത് എന്നിവരാണ് മക്കള്‍.

