ദല്ലി: ഹിന്ദു തീവ്രവാദം ഇന്ത്യയില്‍ ഒരു യാഥാര്‍ഥ്യമാണെന്ന് പറഞ്ഞ കമല്‍ ഹാസന്‍റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. കമല്‍ ഹാസനെ ലഷ്കര്‍ ഇ ത്വയിബ മേധാവി ഹാഫിസ് സയീദിനോട് ഉപമിച്ചായിരുന്നു ബി.ജെ.പി ദേശീയ വക്തമാവ് ജി.വി.എ്‍ നരസിംഹറാവുവിന്‍റെ പ്രതികരണം.
മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ഇത്തരം വിലകുറഞ്ഞ നാടകങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമായിരുന്നു കുറച്ച് കാലം മുമ്പ് ഇത്തരണം പ്രചരണം നടത്തിയിരുന്നതെന്നും റാവു ആരോപിച്ചു.
പി ചിദംബരമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളാണ് ഈ രീതിക്ക് തുടക്കമിട്ടത്. പ്രസ്താവനയോടെ ഹാഫിസ് സയീദിന്‍റെയും ചിദംബരത്തിന്‍റെയും റാങ്കില്‍ കമല്‍ ഹാസനും സ്ഥാനം പിടിക്കുകയാണ്. കമലിന്‍റെ പ്രസ്താവന തമിഴ്നാട്ടിലെ ജനങ്ങള്‍ തള്ളിക്കളയുമെന്നും റാവും കൂട്ടിച്ചേര്‍ത്തു.
