തനി ഒരുവന്റെ വിജയത്തിനു ശേഷം ജയം രവിയും അരവിന്ദ് സാമിയും ഒന്നിക്കുന്ന ബോഗന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ലക്ഷ്മണന്‍ ആണ് സിനിമ സംവിധാനം ചെയ്‍തിരിക്കുന്നത്.

പൊലീസ് ഓഫീസറായിട്ടാണ് ജയം രവി അഭിനയിക്കുന്നത്. വില്ലന്‍ വേഷത്തിലാണ് അരവിന്ദ് സാമി സിനിമയിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹന്‍സികയാണ് നായിക. ഹൈടെക് സസ്പെന്‍സ് ത്രില്ലറായിരിക്കും ബോഗന്‍.